പെരുമഴയത്തൊരു കൈതാങ്ങ് - 冒险故事

പെരുമഴയത്തൊരു കൈതാങ്ങ്

故事简介

2018 ലെ കേരള പ്രളയത്തിന്റെ പശ്ചാത്തലത്തിൽ, ഒറ്റപ്പെട്ടുപോയ രാജു എന്ന ചെറിയ കുട്ടിയുടെ അതിജീവനത്തിന്റെയും മനുഷ്യത്വത്തിന്റെയും കഥ. ദുരന്തമുഖത്ത് പ്രതീക്ഷയുടെ വെളിച്ചമായി മാറിയ ഒരു 'ദേവദൂതന്റെ' സഹായവും, ജാതിമത ഭേദമില്ലാതെ ഒരുമിച്ചുനിന്ന മനുഷ്യരുടെയും ഹൃദയസ്പർശിയായ കഥയാണിത്.

评分:评分人数不足
语言:ml
发布日期:
阅读时间:1 分钟

关键词

生成提示词

അന്ന് രാജു പതിവുപോലെ രാവിലെ എഴുന്നേറ്റു. പക്ഷേ, ഇന്ന് അവൻ മുറ്റത്ത് കണ്ടത് ചെടികളും പുല്ലും അല്ലായിരുന്നു, കെട്ടിക്കിടക്കുന്ന വെള്ളം മാത്രമാണ്. പതിയെ മഴ ശക്തമാകാൻ തുടങ്ങി. അടുത്തുള്ളവരെല്ലാം സാധനങ്ങളെല്ലാം എടുത്ത് നാടുവിട്ടു. എന്നാൽ രാജുവിന്റെ അച്ഛൻ പുറത്തുപോയിരിക്കുകയായിരുന്നു. അമ്മ മരിച്ച രാജുവിന് അച്ഛൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മഴ കൂടി വെള്ളം കഴുത്തോളം പൊന്തി. രാജു വീടിന്റെ മുകളിലത്തെ നിലയിലേക്ക് ഓടി. അച്ഛൻ വരുന്നതും പ്രതീക്ഷിച്ച് അവൻ അവിടെയിരുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും വെള്ളം കൂടിവരികയല്ലാതെ താഴുന്നുണ്ടായിരുന്നില്ല. അവൻ കരഞ്ഞു നിലവിളിച്ചു, "രക്ഷിക്കൂ അച്ഛാ... അച്ഛാ..." എന്ന്. അവന്റെ വിളി കേൾക്കാൻ അച്ഛനോ നാട്ടുകാരോ അവിടെയുണ്ടായിരുന്നില്ല. നേരം ഇരുട്ടി, അവന് വിശക്കാൻ തുടങ്ങി. അവിടെ അവന് കഴിക്കാൻ രണ്ട് കഷ്ണം ബ്രെഡ് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. അവൻ അത് കഴിച്ച് കിടന്നുറങ്ങി. അവൻ ഉണർന്നപ്പോൾ കണ്ടത് വീടിന്റെ പകുതി വരെ വെള്ളം കയറിയതാണ്. മഴ വീണ്ടും പെയ്തു, വെള്ളം ഉയർന്നു. അവന് പേടിയായി, അവൻ പൊട്ടിക്കരഞ്ഞു. ഒരു ദിവസം കഴിഞ്ഞിട്ടും അച്ഛനെ കാണാനില്ല, അവിടെ ആരുമില്ലായിരുന്നു. പക്ഷേ, അവന്റെ കഷ്ടകാലത്തിന് അവിടെ അവനെ രക്ഷിക്കാൻ ആരും വന്നില്ല. അവൻ എങ്ങനെ രക്ഷപ്പെടും? ഈ മഹാമാരിയിൽ നിന്ന് എങ്ങനെ രക്ഷപ്പെടും? അവൻ ധൈര്യം സംഭരിച്ചു, തന്റെ വികാരങ്ങളെ അടക്കിപ്പിടിച്ചു. ഉച്ച കഴിഞ്ഞിട്ടും ആരും വന്നില്ല. രാത്രിയായി, ഇപ്പോഴും ആരും വന്നിട്ടില്ല. ഒരു ദിവസം മുഴുവൻ അവൻ അവിടെ പട്ടിണി കിടന്നു. പക്ഷേ, പിറ്റേദിവസം രാവിലെ വെള്ളം രണ്ടാം നിലയുടെ അടുത്ത് വരെ കയറി. നാലും അഞ്ചും മണിക്കൂറുകൾ കഴിഞ്ഞു. അപ്പോഴാണ് ഒരു ദേവദൂതനെപ്പോലെ ഒരു മനുഷ്യൻ ഒരു വഞ്ചിയിൽ വന്നത്. അയാൾ അവന്റെ ജനലിൽ മുട്ടി. അവൻ ആരാണെന്ന് നോക്കി. അവൻ ഒട്ടും പരിചയമില്ലാത്ത മുഖം! അയാൾ അവനോട് ചോദിച്ചു, "മോൻ എന്റെ കൂടെ പോരുന്നോ?" അവൻ അവിടുന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്ന വിചാരത്തോടെ ആ തോണിയിൽ കയറി. അയാൾ ഇവനെ ദുരിതാശ്വാസ ക്യാമ്പിലേക്ക് എത്തിച്ചു. അതുവരെ ഒന്നും കഴിക്കാത്തതുമൂലം അവൻ പൂർണ്ണമായും തളർന്നുപോയിരുന്നു. ക്യാമ്പിലുണ്ടായിരുന്ന ആളുകൾ അവന് ആവശ്യമായ പരിചരണവും ഭക്ഷണവും നൽകി അവനെ രക്ഷിച്ചു. പിന്നീട് തന്റെ അച്ഛനെക്കുറിച്ച് അവൻ അറിയുന്നത്, പ്രളയത്തിൽപ്പെട്ട് അച്ഛൻ മരണപ്പെട്ടു എന്ന ദാരുണമായ വാർത്തയാണ്. അത് കേട്ട് അവൻ പൊട്ടിക്കരഞ്ഞു. തന്റെ സങ്കടങ്ങൾ പരമാവധി അടക്കിപ്പിടിക്കാൻ ശ്രമിച്ചെങ്കിലും അവന് അതിന് സാധിച്ചില്ല. അവിടെയുണ്ടായിരുന്ന ഒരു അമ്മൂമ്മ അവനെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു. അവൻ കണ്ണീർ തുടച്ചു. അന്ന് ആ മനുഷ്യൻ അവനെ രക്ഷിച്ചതുകൊണ്ടാണ് അവന് ജീവൻ തിരികെ കിട്ടിയത്. അവൻ അയാളെ ഒരു 'ദേവദൂതൻ' എന്ന് വിളിച്ചു. അയാൾ വഞ്ചിയിലിരുന്ന് പുഞ്ചിരിച്ച ആ മുഖം അവന്റെ ഓർമ്മകളിൽ എപ്പോഴും തെളിഞ്ഞുനിന്നു. ഇതുപോലെ എത്രയോ പേരുടെ ജീവനാണ് അന്ന് കേരളത്തിലെ ഒരുപാട് വ്യക്തികൾ ചേർന്ന് രക്ഷപെടുത്തിയത്. മതവും ജാതിയും നോക്കാതെ നമ്മളെല്ലാവരും മനുഷ്യരാണെന്ന ഒറ്റ ചിന്ത മാത്രമായിരുന്നു അന്ന് എല്ലാവരുടെയും മനസ്സിൽ! അങ്ങനെ ഒരുപാട് ജീവനുകളാണ് ഈ കരുണയാൽ ആ 2018-ലെ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്...

评论

加载中...