ശാപമല - 悬疑推理

ശാപമല

故事简介

രാത്രിയുടെ കൂരിരുട്ടിൽ വിജനമായ ഒരു മലയോരത്ത് വഴിതെറ്റി എത്തുന്ന രണ്ട് യുവാക്കളുടെ ഭയാനകമായ അനുഭവം. 25 വർഷങ്ങൾക്ക് മുൻപ് മരിച്ചുപോയ ഒരാളുടെ നിഗൂഢമായ വഴികാട്ടലുകളും സമയത്തെപ്പോലും നിശ്ചലമാക്കുന്ന ശാപമലയുടെ രഹസ്യങ്ങളും വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നു.

评分:评分人数不足
语言:ml
发布日期:
阅读时间:1 分钟

关键词

生成提示词

🎬 ശാപമല (THE CURSED MOUNTAIN) Genre: Supernatural Horror | രാത്രി ഏകദേശം 11 മണി. രണ്ട് യുവാക്കൾ വിജനമായ ഒരു മലയോരപ്രദേശത്ത് വഴിതെറ്റി എത്തി. ചുറ്റും കൂരിരുട്ട്. ദൂരെയെവിടെയോ നിന്ന് വിചിത്രമായ ശബ്ദങ്ങൾ കേൾക്കാം. ഇടയ്ക്ക് മരങ്ങൾക്കിടയിലൂടെ ആരോ നടക്കുന്നതുപോലെയും തോന്നുന്നു. തിരികെ പോകാൻ ശ്രമിച്ചെങ്കിലും വഴികളൊന്നും കണ്ടെത്താനായില്ല.ഭയന്നുപോയ അവർ മുന്നോട്ട് നടക്കുന്നതിനിടയിൽ ഒരു ചെറിയ പഴയ വീട് കണ്ടു. വീടിന്റെ ഉമ്മറത്ത് പ്രായമായ ഒരു അപ്പൂപ്പൻ ഇരിക്കുന്നുണ്ടായിരുന്നു അവർ അപ്പൂപ്പനോട് രക്ഷപ്പെടാനുള്ള വഴി ചോദിച്ചു. അപ്പൂപ്പൻ അവരെ കുറച്ചുനേരം നോക്കിയശേഷം പറഞ്ഞു. "ഈ വഴിയിലൂടെ നേരെ നടന്നോളൂ. കുറച്ചുദൂരം കഴിയുമ്പോൾ ഒരു പാലം കാണും. അവിടെനിന്ന് വലത്തോട്ട് തിരിഞ്ഞാൽ നിങ്ങൾക്ക് നാട്ടിലെത്താം." അവർ അപ്പൂപ്പനോട് നന്ദി പറഞ്ഞ് യാത്ര തുടർന്നു. ഏറെ നേരം നടന്നു. പക്ഷേ കുറച്ചുകഴിഞ്ഞപ്പോൾ അവർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു.അവർ ആദ്യം വഴിതെറ്റി എത്തിയ അതേ സ്ഥലത്ത് തന്നെ വീണ്ടും എത്തിയിരിക്കുന്നു.പരിഭ്രാന്തരായ അവർ തിരികെ അപ്പൂപ്പന്റെ വീട്ടിലേക്ക് ഓടി.പക്ഷേ അവിടെ അപ്പൂപ്പനില്ല. വീടിന്റെ വാതിൽ അടഞ്ഞുകിടക്കുന്നു. വീടിന്റെ ചുമരുകളിൽ മുഴുവൻ മാറാല പിടിച്ചിരിക്കുന്നു. ആരും താമസിക്കാത്തതുപോലെ തോന്നുന്നു. അപ്പോഴാണ് വീടിന്റെ ഉമ്മറത്ത് ചുമരിൽ തൂക്കിയിട്ടിരിക്കുന്ന ഒരു പഴയ ഫോട്ടോ അവരുടെ ശ്രദ്ധയിൽപ്പെടുന്നത്.അവർ ഫോട്ടോയുടെ അടുത്തേക്ക് ചെന്നു. ഫോട്ടോ കണ്ടതും ഇരുവരും ഞെട്ടിത്തരിച്ചുപോയി. അത് കുറച്ചുമുമ്പ് തങ്ങളോട് സംസാരിച്ച അതേ അപ്പൂപ്പന്റെ ഫോട്ടോ ആയിരുന്നു! ഫോട്ടോയുടെ താഴെ ഒരു ചെറിയ ബോർഡ്. അതിൽ എഴുതിയിരുന്നത്: "ഈ വീട്ടിലെ താമസക്കാരനായിരുന്ന രാമൻകുട്ടി മരിച്ചിട്ട് 25 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു." അപ്പോഴാണ് അടച്ചിട്ടിരുന്ന മുറിയുടെ അകത്തുനിന്ന് ഒരു ശബ്ദം കേട്ടത്. "നിങ്ങൾക്ക് വഴി കാണിച്ചുതന്നില്ലേ... എന്നിട്ടും എന്തിനാണ് തിരിച്ചുവന്നത്?" അടച്ചിട്ട മുറിക്കുള്ളിൽനിന്ന് ആ ശബ്ദം വീണ്ടും കേട്ടു. "നിങ്ങൾ രണ്ടുപേരും ഇവിടെനിന്ന് രക്ഷപ്പെടില്ല..." ഇത് കേട്ടതും അവർ പേടിച്ച് വീടിന്റെ പുറത്തേക്ക് ഓടി. അപ്പോഴാണ് അവരിലൊരാൾ ശ്രദ്ധിച്ചത്. വീടിന്റെ മുറ്റത്ത് ഒരു പഴയ ഡയറി കിടക്കുന്നു. അവൻ അതെടുത്ത് തുറന്നു. ആദ്യത്തെ കുറച്ച് പേജുകൾ കീറിപ്പോയിരുന്നു. അവസാന പേജിൽ ഒരു കുറിപ്പ്: "ഈ മലയിൽ വഴിതെറ്റി എത്തുന്നവർക്ക് ഞാൻ വഴി കാണിച്ചുകൊടുക്കും. പക്ഷേ ഇതുവരെ ആരും ഇവിടെനിന്ന് രക്ഷപ്പെട്ടിട്ടില്ല. കാരണം ഈ മല ഒരാളെ ഒരിക്കൽ സ്വീകരിച്ചാൽ പിന്നെ തിരിച്ചയക്കില്ല." അവൻ ഡയറി താഴെയിട്ടു. പെട്ടെന്ന് വീടിന്റെ അകത്തുനിന്ന് വാതിൽ തുറക്കുന്ന ശബ്ദം. ഇരുവരും തിരിഞ്ഞുനോക്കി. അടച്ചിട്ടിരുന്ന മുറിയുടെ വാതിൽ പതുക്കെ തുറന്നു. അകത്ത് ആരുമില്ല. പക്ഷേ മുറിയുടെ ചുമരിൽ തൂക്കിയിട്ടിരുന്ന ഒരു പഴയ കലണ്ടറിൽ ഒരു തീയതി ചുവന്ന മഷികൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്നു. അത് ഇന്നത്തെ തീയതിയായിരുന്നു. അവരിലൊരാൾ ഭയത്തോടെ പറഞ്ഞു: "നമ്മൾ ഇവിടെ എത്തിയ കാര്യം ഈ അപ്പൂപ്പന് എങ്ങനെ അറിയാം?" അപ്പോഴാണ് മറ്റേയാൾ വീടിന്റെ ചുമരിലെ ഫോട്ടോകൾ ശ്രദ്ധിക്കുന്നത്. ഒരുപാട് വർഷങ്ങൾക്ക് മുമ്പ് ഈ മലയിൽ കാണാതായ ആളുകളുടെ ചിത്രങ്ങൾ.അവസാനത്തെ ഫോട്ടോ കണ്ടപ്പോൾ അവൻ ഞെട്ടി.അത് അവരിൽ ഒരാളുടെ ഫോട്ടോയായിരുന്നു! ഫോട്ടോയുടെ താഴെ എഴുതിയിരുന്നത്: "കാണാതായിട്ട് 25 വർഷം." അവൻ പതുക്കെ തന്റെ സുഹൃത്തിനെ നോക്കി. പക്ഷേ... "ഒരാൾ കൂടി ബാക്കിയുണ്ട്..." ആ ശബ്ദം കേട്ടതും അവൻ ഭയന്ന് ചുറ്റും നോക്കി. "ഡാ... നീ എവിടെയാ?" മറുപടിയില്ല. അവൻ ഫോണിന്റെ ടോർച്ച് തെളിച്ച് മലയുടെ താഴേക്ക് ഓടി. കുറച്ചുദൂരം ചെന്നപ്പോൾ ഒരു മരത്തിന്റെ ചുവട്ടിൽ സുഹൃത്ത് ഇരിക്കുന്നത് കണ്ടു. "നീ എന്തിനാ എന്നെ തനിച്ചാക്കി വന്നത്?" സുഹൃത്ത് ഒന്നും മിണ്ടിയില്ല. അവന്റെ മുഖത്ത് വല്ലാത്തൊരു ഭയം ഉണ്ടായിരുന്നു. "നമ്മൾ ഇവിടെനിന്ന് രക്ഷപ്പെടണം. ആ വീട് സാധാരണ വീടല്ല." അവർ വീണ്ടും നടക്കാൻ തുടങ്ങി. പെട്ടെന്നാണ് സുഹൃത്ത് ചോദിച്ചത്: "നമ്മൾ ആദ്യമായി ആ അപ്പൂപ്പനെ കണ്ടപ്പോൾ സമയം എത്രയായിരുന്നു?" "രാത്രി പതിനൊന്ന് മണി." "അല്ല... ഞാൻ ചോദിച്ചത് ഇപ്പോൾ സമയം എത്രയാണെന്നാണ്." അവൻ ഫോൺ നോക്കി. സമയം 11:00. അവൻ വീണ്ടും കുറച്ചുനേരം നടന്നു. വീണ്ടും ഫോൺ നോക്കി. 11:00 തന്നെ. സമയം മുന്നോട്ട് പോകുന്നില്ല! അപ്പോഴാണ് ദൂരെ ഒരു ചെറിയ വെളിച്ചം കണ്ടത്.അവർ ആ വെളിച്ചത്തിനടുത്തേക്ക് നടന്നു. അത് ഒരു പഴയ കല്ലറയായിരുന്നു. കല്ലറയുടെ മുകളിൽ ഒരു പേര് എഴുതിയിരുന്നു. രാമൻകുട്ടി. അതിനുതാഴെ മറ്റൊരു ചെറിയ എഴുത്തും: "എന്നെ അന്വേഷിച്ച് ഈ മലയിൽ വരുന്നവർക്ക് ഞാൻ വഴി കാണിച്ചുകൊടുക്കും. പക്ഷേ എന്റെ മരണത്തിന്റെ രഹസ്യം അറിയുന്നവർക്ക് മാത്രമേ ഇവിടെനിന്ന് പുറത്തുപോകാൻ കഴിയൂ." അവർ പരസ്പരം നോക്കി. പെട്ടെന്ന് പിന്നിൽനിന്ന് ഒരു ശബ്ദം. "എന്റെ മരണത്തിന്റെ രഹസ്യം അറിയണോ?" അവർ തിരിഞ്ഞുനോക്കി. അവിടെ അപ്പൂപ്പൻ നിൽക്കുന്നു! അയാൾ പതുക്കെ അവരോട് പറഞ്ഞു: "25 വർഷം മുമ്പ് ഈ മലയിൽ വഴിതെറ്റി വന്ന രണ്ടുപേരുണ്ടായിരുന്നു. അവരെ രക്ഷിക്കാൻ ഞാൻ ശ്രമിച്ചു. പക്ഷേ അവർ എന്നെ ഈ വീട്ടിൽ ഉപേക്ഷിച്ചുപോയി. അന്നുമുതൽ ഞാൻ കാത്തിരിക്കുകയാണ്." "എന്തിന്?" അപ്പൂപ്പൻ ചിരിച്ചു. "എനിക്ക് കൂട്ടിന് ഒരാളെ വേണം." പെട്ടെന്ന് മല മുഴുവൻ ഒരു വലിയ ശബ്ദം മുഴങ്ങി. അവർ കണ്ണുകൾ അടച്ചു. കുറച്ചുനേരം കഴിഞ്ഞ് കണ്ണുതുറന്നപ്പോൾ... അപ്പൂപ്പനില്ല. സുഹൃത്തുമില്ല. അവൻ ഒറ്റയ്ക്ക് നിൽക്കുകയാണ്.ദൂരെ ഒരു വാഹനത്തിന്റെ ഹോൺ കേട്ടു.അവൻ ഓടി മലയുടെ താഴെയെത്തി.രക്ഷപ്പെട്ടു എന്ന് കരുതി.പക്ഷേ അവിടെ കണ്ട കാഴ്ച അവനെ തളർത്തി. ഒരു പോലീസ് ജീപ്പ് നിൽക്കുന്നു. ഒരു പോലീസുകാരൻ അടുത്തുവന്ന് ചോദിച്ചു: "നിങ്ങൾ ആരെയാണ് അന്വേഷിക്കുന്നത്?" അവൻ വിറച്ചുകൊണ്ട് പറഞ്ഞു: "എന്റെ കൂടെ ഒരാൾ കൂടിയുണ്ടായിരുന്നു."പോലീസുകാരൻ കുറച്ചുനേരം അവനെ നോക്കി. ശേഷം ഫോണിൽ ഒരു പഴയ ഫോട്ടോ കാണിച്ചു. "ഈ ആളെയാണോ നിങ്ങൾ അന്വേഷിക്കുന്നത്?"അത് അവന്റെ സുഹൃത്തിന്റെ ഫോട്ടോ ആയിരുന്നു.

评论

加载中...